തളിപ്പറമ്പ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വയോധികന് 109 വർഷം കഠിന തടവും 3.75 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ഏരുവേശി പൊട്ടം പ്ലാവിലെ കുഴിപ്പലത്തിൽ ബാബുവിനെ (65)യാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജ് ആർ.രാജേഷ് ശിക്ഷിച്ചത്. 2019 മുതൽ 2021 വരെയുള്ള കാലയളവിലാണ് സംഭവം . കുടിയാന്മല പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.അരുൺ പ്രസാദാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
ഒമ്പത് വകുപ്പുകളിലായിട്ടാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർഷെറിമോൾ ജോസ് ഹാജരായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

