ചെറുപുഴ: വീട്ടിൽ പത്രം വായിച്ചിരിക്കുകയായിരുന്ന യുവാവിന്റെ
മുഖത്ത് ആസിഡ് ആക്രമണം നടത്തിയ കേസിൽ പ്രതി പിടിയിൽ.ചിറ്റാരിക്കാൽ കമ്പല്ലൂർ സ്വദേശി മരം മുറി തൊഴിലാളി ഞാവള്ളി ഹൗസിൽ റോബിനെ(40)യാണ് ഇൻസ്പെക്ടർ ടി. പി.ദിനേശ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാത്രിയിലാണ്
മരംമുറി തൊഴിലാളിയായ പ്രാപ്പൊയിൽ പെരും തടത്തെ തോപ്പിൽ രാജേഷിന് (45) നേരെ ആസിഡ് ആക്രമണം നടന്നത്. മുഖത്ത് സാരമായി പൊള്ളലേറ്റ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ എത്തിയ ചെറുപുഴ പോലീസ് മൊഴി രേഖപ്പെടുത്തി കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

