ഇന്ത്യൻ ഹൃദയങ്ങളെ മോദി വിഭജിക്കുന്നു;കെ.എം.എ.അബൂബക്കർ

Kannadiparamba online news

കണ്ണൂർ : മോദിസർക്കാർ മതേതര ഇന്ത്യയിലെ മനുഷ്യഹൃദയങ്ങളെ വിഭജിക്കുകയാണെന്ന് മുസ്‌ലിം ലീഗ് തമിഴ്‌നാട് ജനറൽ സെക്രട്ടറി കെ.എം.എ.അബൂബക്കർ. മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി നയിച്ച ദേശരക്ഷായാത്രയുടെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ സഹോദരങ്ങളെ ഹിന്ദുവെന്നും മുസ്‍ലിമെന്നും ക്രിസ്ത്യാനിയെന്നും ഭിന്നിപ്പിക്കുന്നു. ഹിന്ദുത്വം ഇന്ത്യൻ ജനതയ്ക്കുമേൽ അടിച്ചേൽപ്പിക്കുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബാബറി മസ്ജിദ് പൊളിച്ചിടത്ത് രാമക്ഷേത്രം പണിയുന്നത്. അദാനിക്കും അംബാനിക്കും വേണ്ടിയാണ് കേന്ദ്രസർക്കാർ നിലകൊള്ളുന്നത്. ആർ.എസ്.എസ്. അജൻഡയാണ് കേന്ദ്രം നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി അധ്യക്ഷനായി. കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ എം.പി. മുഖ്യാതിഥിയായി.

അബ്ദു റഹിമാൻ കല്ലായി, പി.കെ.അബ്ദുല്ല, കെ.എം.ഷാജി, ഷിബു മീരാൻ, കെ.ടി.സഹദുല്ല, കെ.എ.ലത്തീഫ്, വി.പി.വമ്പൻ, ടി.മുഹമ്മദ്, കെ.പി.താഹിർ തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!