പാപ്പിനിശ്ശേരി : ദേശീയപാതയിൽ പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപം വിദ്യാർഥികളെ കയറ്റിയ ഓട്ടോടാക്സി ലോറിക്ക് പിന്നിലിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ചിറക്കൽ കസ്തൂർബാ പബ്ലിക് സ്കൂളിലെ വിദ്യാർഥികളായ മുഹമ്മദ് (ഒൻപത്), മെഹ്സ (ഒൻപത്), പാപ്പിനിശ്ശേരി ആറോൺ യു.പി. സ്കൂളിലെ ഫാത്തിമ (11) എന്നിവർക്കും ഡ്രൈവർ പാപ്പിനിശ്ശേരി പഞ്ചിറ സ്വദേശി അസീസിനും (70) പരിക്കേറ്റു. നാലുപേരും പാപ്പിനിശ്ശേരി സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.
തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. ദേശീയപാതയിലെ സീബ്രാലൈനുകൾ മാഞ്ഞുപോയത് മൂലം യാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കാൻ വളരെയധികം പ്രയാസം നേരിടുകയാണ്. മുൻപ് സീബ്ര ലൈനുള്ള ഭാഗത്തുകൂടി യാത്രക്കാർ കടക്കാൻ ശ്രമിക്കുമ്പോൾ ലോറി പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് അപകടം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

