കണ്ണൂർ .പട്ടാള ക്യാമ്പിലേക്ക് ബൈക്കിൽ അതിക്രമിച്ച് കടക്കാൻ ശ്രമം യുവാവ് പിടിയിൽ. കക്കാട് സ്വദേശിയായ 26കാരനെയാണ് കണ്ണൂർ ഡി.എസ്.സി.യിലെ പ്രധാന കവാടത്തിൽ വെച്ച് സെക്യുരിറ്റി വിഭാഗം പിടികൂടിയത്.ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ക്യാമ്പിലേക്ക് അമിത വേഗതയിൽ ബൈക്കുമായി ഇടിച്ച് കയറാൻ ശ്രമിക്കവെയാണ് യുവാവ് പിടിയിലായത്.തുടർന്ന് ഡി എസ് .സി.അധികൃതർ യുവാവിനെയും ബൈക്കും കണ്ണൂർ സിറ്റി പോലീസിന് കൈമാറി.
ഡി.എസ് സി ക്യാമ്പിൽ അതിക്രമിച്ച് കടക്കാൻ ശ്രമം യുവാവ് പിടിയിൽ
