“കർഷക കൂട്ടായ്മ സംഘടിപ്പിച്ചു”

Kannadiparamba online news

മയ്യിൽ: 16 വർഷത്തിന് ശേഷം പഴശ്ശി കനാൽ വഴി ജലം ഒഴുക്കി ജലസേചനത്തിന് യോഗ്യമാക്കിയ കേരള സർക്കാറിന് അഭിവാദ്യം അർപ്പിച്ച് കൊണ്ട് കർഷക സംഘംമയ്യിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ കട്ടോളി കനാൽപാലത്തിൽ സംഘടിപ്പിച്ചു. കർഷകസംഘം മയ്യിൽ ഏരിയ പ്രസിഡണ്ട് എം. പ്രസാദിന്റെ അധ്യക്ഷതയിൽ
കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം കെ.സി മനോജ് ഉദ്ഘാടനം ചെയ്തു. കർഷകസംഘം മയ്യിൽ ഏരിയ സെക്രട്ടറി പി. പവിത്രൻ. ഏരിയ ജോ . സെക്രട്ടറി പി.ദിവാകരൻ. കർഷക സംഘം മാണിയൂർ വില്ലേജ് സെക്രട്ടറി ഒ.ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കർഷകസംഘം വേശാല വില്ലേജ് സെക്രട്ടറി കെ.ഗണേഷ്കുമാർ സ്വാഗതം പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!