മൊബൈലിൽ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Kannadiparamba online news

കണ്ണൂർ : മൊബൈൽ ഫോണിൽ സംസാരിച്ച്‌ വാഹനമോടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് 4.40-ന് കണ്ണൂർ ആസ്പത്രിയിൽനിന്ന്‌ കുറ്റ്യാട്ടൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസിലെ കുറ്റ്യാട്ടൂർ സ്വദേശിയായ ഡ്രൈവർ നിതീഷിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. ഒരുമാസത്തേക്ക് ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി എൻഫോഴ്‌സ്‌മെൻറ് ആർ.ടി.ഒ. സി.യു. മുജീബ് അറിയിച്ചു.

തിരക്കേറിയ സമയത്ത് കോടതിക്ക് മുന്നിലുള്ള റോഡിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ച്‌ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ആർ.ടി.ഒ. എൻഫോഴ്‌സ്‌മെന്റ് വിഭാഗം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷാജു ഫ്രാൻസിസാണ് കേസ് അന്വേഷിച്ചത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!