ബസ്സുകളുടെ മിന്നല്‍ പണിമുടക്ക് തുടര്‍ന്നാല്‍ ജനകീയമായി തടയും: എസ്.ഡി.പി.ഐ

Kannadiparamba online news

പുതിയതെരു: കഴിഞ്ഞ ദിവസം നാറാത്ത് കാക്കത്തുരുത്തിയില്‍ വെച്ച് ബസ് ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റതിനു പിന്നാലെ സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിയ മിന്നല്‍പ്പണിമുടക്ക് തുടരുകയാണെങ്കില്‍ ബസ്സുകളെ ജനകീയമായി തടയുന്നത് ഉള്‍പ്പെടെയുള്ള സമരത്തിന് നേതൃത്വം നല്‍കുമെന്ന് എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത് പ്രസ്താവിച്ചു. ആയിരക്കണക്കിന് യാത്രക്കാരുള്ള കണ്ണാടിപ്പറമ്പ്-മയ്യില്‍-കാട്ടാമ്പള്ളി-ജില്ലാ ആശുപത്രി റൂട്ടിലാണ് മിന്നല്‍പണിമുടക്ക് നടത്തിയത്. ബസ് ജീവനക്കാരെ മര്‍ദ്ദിച്ചവര്‍ക്കെതിരേ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിനു പകരം മിന്നല്‍ പണിമുടക്കിന് ആഹ്വാനം ചെയ്തതിനെ അംഗീകരിക്കാനാവില്ല. പ്രതികള്‍ക്കെതിരേ പോലിസ് കര്‍ശന നടപടി സ്വീകരിക്കണം. എന്നാല്‍, ഇതിന്റെ പേരുപറഞ്ഞ് ഇനിയും ബസ് സമരം തുടരാനാണ് ഭാവമെങ്കില്‍ അടുത്ത ദിവസം സര്‍വീസ് നടത്താന്‍ ബസ്സുകളെ അനുവദിക്കില്ല. ജനങ്ങളെ അണിനിരത്തി ബസ് സര്‍വീസ് തടയുന്നത് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് എസ്ഡിപി ഐ നേതൃത്വം നല്‍കും. മിന്നല്‍പണിമുടക്ക് കാരണം വിദ്യാര്‍ഥികളും യാത്രക്കാരും ഏറെ ബുദ്ധിമുട്ടിയാണ് യാത്ര ചെയ്തത്. യാത്രക്കാരുടെ പ്രയാസങ്ങള്‍ക്ക് യാതൊരുവിധ പരിഗണനയും നല്‍കാതെയുള്ള ബസ് ജീവനക്കാരുടെ നടപടിയെ അംഗീകരിക്കാനാവില്ല. വിഷയത്തില്‍ പോലിസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും അബ്ദുല്ല നാറാത്ത് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!