കണ്ണൂർ: നഗരത്തന്റെ വികസനത്തിന് മുൻതൂക്കം നൽകുന്ന പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്ന് കേർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ. കണ്ണൂരിലെ ടൂറിസം വികസനത്തിനും നഗരസൗന്ദര്യവത്കരണത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനുമാണ് പ്രാധാന്യം നൽകുന്നത്. കണ്ണൂർ പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേയര്‍ മാത്രമാണ് മാറിയത്. യുഡിഎഫിന്റെ ജനകീയ വികസന നയം തന്നെയാണ് പിന്തുടരുക. എല്ലാവരെയും ഉള്‍ക്കൊണ്ടായിരിക്കും പ്രവര്‍ത്തിക്കുകയെന്നും മേയർ പറഞ്ഞു. പ്ലാസ മുതല്‍ പ്രഭാത് വരെ സൗന്ദര്യ വത്കരണത്തിനുള്ള പദ്ധതി രൂപരേഖയായിട്ടുണ്ട്. ഉടന്‍ തന്നെ പ്രവൃത്തി ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
മാലിന്യനിര്‍മാര്‍ജനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആയിക്കരയിലും പടന്നയിലും മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കും. ഇതിനുള്ള നടപടി പുരോഗമിക്കുകയാണ്. കണ്ണൂർ നഗരത്തിലെ ടൂറിസം. വികസനത്തിനായി വ്യത്യസ്ത പദ്ധതികൾ ആവിഷ്കരിക്കും. കാനാമ്പുഴയിൽ കയക്കിംഗ് സംവിധാനംഒരുക്കും. കക്കാട് പുഴ, വാരം കടവ് എന്നീ സ്ഥലങ്ങളിലെ ടൂറിസം സാധ്യതകൾ മനസിലാക്കി പദ്ധതികൾ ആവിഷ്കരിക്കും. കണ്ണൂരിലെ മൾട്ടിലെവൽ കാർ പാർക്കിംഗ് സാങ്കേതികമായ പ്രശ്നം മൂലമാണ് നിന്നുപോയത്. മാസങ്ങൾക്കുള്ളിൽ തന്നെ അത് പൂർത്തീകരിക്കുമെന്നും മേയർ വ്യക്തമാക്കി.
അലഞ്ഞുതിരിയുന്ന കന്നുകാലുകളെ പിടികൂടാനുള്ള പദ്ധതികൾ നേരത്തെ ആവിഷ്കരിച്ചിട്ടുണ്ട്. നിലവിലെ പ്രശ്നം കന്നുകാലികളെ പിടികൂടാൻ ആളെ ലഭിക്കാത്തതാണ്. 1000 രൂപയാണ് കന്നുകാലികളെ പിടികൂടാനായി നൽകുന്നത്. ആളെ കണ്ടെത്തി ഒരാഴ്ചക്കുള്ളിൽ നടപടികൾ ആരംഭിക്കുമെന്നും മേയർ പറഞ്ഞു.
പയ്യാമ്പലത്ത് ടേക്ക് എ ബ്രേക്ക്
പയ്യാമ്പലത്ത് വിനോദ സഞ്ചാരികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനായി പയ്യാമ്പലം കേന്ദ്രീകരിച്ച് ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പിലാക്കും. ഇതിന്റെ പ്രവൃത്തി ഉദ്ഘാടനം അടുത്ത ആഴ്ചയോടെ ഉണ്ടാകും. കംഫർട്ട് സ്റ്റേഷൻ ഉൾപ്പെടെ സൗകര്യമുള്ള വിശ്രമ കേന്ദ്രമാണ് സ്ഥാപിക്കുന്നതെന്നും മേർ പറഞ്ഞു.
കന്റോൺമെന്റ് ഭൂമിയില്ല
കന്റോൺമെന്റ് ഏരിയ കോര്‍പറേഷനില്‍ ലയിപ്പിക്കുന്നതിനുള്ള സര്‍വേ നടപടി പുരോഗമിക്കുകയാണ്. ആ സമിതിയില്‍ കോര്‍പറേഷന്റെ പ്രതിനിധിയില്ല. കന്റോൺമെന്റ് ബോര്‍ഡിന്റെ കൈവശമുള്ള പ്രധാന ഭൂമികളെല്ലാം എ വണ്‍ കാറ്റഗറിയിലേക്ക് മാറ്റിക്കഴിഞ്ഞു. ജനങ്ങളെ മാത്രം കോര്പറേഷന് കൈമാറാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതുകൊണ്ട് കാര്യമില്ല. കണ്ണൂര്‍ നഗരത്തിന്റെ വികസനം സാധ്യമാകണമെങ്കില്‍ ഭൂമികൂടി ലഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

