മയ്യിൽ: കാക്കത്തുരുത്തിയിൽ വെച്ച് ബസ് ജീവനക്കാർക്ക് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ച് കണ്ണാടിപ്പറമ്പ് – മയ്യിൽ – കാട്ടാമ്പള്ളി റൂട്ടുകളിൽ ഇന്ന് ബസ്സുകൾ ഓടില്ലെന്ന് ജീവനക്കാർ അറിയിച്ചു. കണ്ണൂർ- കുറ്റ്യാട്ടൂർ റൂട്ടിൽ ഓടുന്ന പാർവ്വതി ബസ്സിലെ ഡ്രൈവർ നിധീഷ് എസ് (33), ക്ലീനർ നിവേദ് ടി.കെ (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ കാട്ടമ്പള്ളി ഭാഗത്ത് വെച്ച് സ്കൂട്ടറിന് അരിക് നൽകിയില്ലെന്ന് ആരോപിച്ചാണ് മർദ്ദനമുണ്ടായത്. രാത്രി 8 മണിയോടെയാണ് സംഭവം. മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യുന്നതു വരെ സ്വകാര്യ ബസുകൾ സർവ്വീസ് നിർത്തി പ്രതിഷേധിക്കുമെന്ന് ജീവനക്കാർ അറിയിച്ചു. സംഭവത്തിൽ മയ്യിൽ പൊലീസ് കെസെടുത്തു. അതേസമയം, പെട്ടെന്നുള്ള സമരപ്രഖ്യാപനത്തിൽ പൊതുജനങ്ങൾ ബുദ്ധിമുട്ടിലായി. ജോലി, പഠനാവശ്യാർത്ഥം രാവിലെ ബസ്സിനു വേണ്ടി കാത്തുനിന്നവർ നിരാശരായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

