കണ്ണാടിപ്പറമ്പ് വയത്തൂർ കാലിയാർ ക്ഷേത്രം ഊട്ടു ഉത്സവം ഫെബ്രുവരി 2 മുതൽ 6 വരെ

Kannadiparamba online news

കണ്ണാടിപ്പറമ്പ്: വയത്തൂർ കാലിയാർ ക്ഷേത്രം ഊട്ടുത്സവം ഫെബ്രുവരി രണ്ടിന് ക്ഷേത്രം കോയ്മ മംഗലശ്ശേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാട് തിരുവത്താഴത്തിന് അരി അളവോടെ സമാരംഭം കുറിക്കും. മൂന്ന്, നാല് തീയതികളിൽ രാവിലെ നവക പൂജ, നവകാഭിഷേകം ഉച്ചപൂജ, ശ്രീഭൂതബലി എന്നിവ നടക്കും ഫെബ്രുവരി നാലിന് ഞായറാഴ്ച വൈകുന്നേരം 5:30ന് ക്ഷേത്ര സന്നിധിയിൽ കലവറ നിറക്കൽ തുടർന്ന് കണ്ണാടിപ്പറമ്പ് ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തിൽ ശിവ സഹസ്രനാമപാരായണം ഫെബ്രുവരി 5 തിങ്കളാഴ്ച ഉച്ചയ്ക്ക് ചാലോട്,കൊളച്ചേരി, നാറാത്ത്, മഠങ്ങളിൽ നിന്നും നെയ്യമൃത് എഴുന്നള്ളത്ത് വൈകുന്നേരം
4ന് തായമ്പക ദീപാരാധനശേഷം 6ന് ഊട്ടുത്സവത്തിൻ്റെ പ്രധാന ചടങ്ങായ നെയ്യാട്ടം നടക്കും.
രാത്രി 7.30 ന് കലാമണ്ഡലം മഹേന്ദ്രനും സംഘവും അവതരിപ്പിക്കുന്ന “കിരാതം” ഓട്ടൻതുള്ളൽ മഹോത്സവ ദിനമായ ഫെബ്രുവരി 6 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചേലേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്ര മാതൃസമിതിയുടെ ഭജനാമൃതം ഉച്ചയ്ക്ക് 12 മുതൽ പ്രസാദ ഊട്ട് വൈകുന്നേരം 4 മണിക്ക് ശ്രീഭൂതബലി, തിടമ്പ് നൃത്തം,7ന് അഡ്വ: വൈ.വിനോദ് കുമാർ ശിവ തത്വങ്ങൾ നിത്യജീവിതത്തിൽ എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തുന്നു. രാത്രി 8:30ന് ശ്രീ ധർമ്മശാസ്താക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, തിരിച്ചെഴുന്നള്ളത്ത്, തായമ്പക തുടർന്ന് തിരു നൃത്തത്തോടെ ഉത്സവത്തിന് സമാപനം ആകും. വിശേഷാൽ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് ,മേൽശാന്തി എഗ്ഡ നീലമന ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം നല്കും

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!