മയ്യില്‍: കാക്കത്തുരുത്തിയില്‍ വെച്ച് ബസ് ജീവനക്കാരെ മര്‍ദ്ദിച്ച പ്രതികള്‍ക്കെതിരേ വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണാടിപ്പറമ്പ് -മയ്യില്‍-കാട്ടാമ്പള്ളി റൂട്ടുകളില്‍ നാളെയും ബസ് സര്‍വീസ് നടത്തില്ലെന്ന് ബസ് ജീവനക്കാര്‍. കണ്ണൂര്‍ കുറ്റിയാട്ടൂര്‍ റൂട്ടില്‍ ഓടുന്ന പാര്‍വ്വതി ബസ്സിലെ െ്രെഡവര്‍ നിധീഷ് എസ് (33), ക്ലീനര്‍ നിവേദ് ടി.കെ (28) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ കാക്കത്തുരുത്തിയില്‍ വച്ച് മര്‍ദ്ദിച്ചത്. കാട്ടാമ്പള്ളി ഭാഗത്ത് വെച്ച് സ്കൂട്ടറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചാണ് മര്‍ദ്ദനം. രാത്രി 8 മണിയോടെയാണ് സംഭവം. മര്‍ദ്ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്
കണ്ണാടിപ്പറമ്പ് -മയ്യില്‍-കാട്ടാമ്പള്ളി-കണ്ണൂര്‍ ജില്ലാ ആശുപത്രി റൂട്ടുകളില്‍ ഇന്ന് ബസ് സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. ബസ് ജീവനക്കാരുടെ പരാതിയില്‍ സ്കൂട്ടര്‍ യാത്രക്കാരന് നാറാത്ത് സ്വദേശി ശരത്, കണ്ടാലറിയാവുന്ന നാല് പേര് ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ കേസെടുക്കുകയും മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, പ്രതികള്‍ക്കെതിരേ വധശ്രമത്തിന് കേസെടുക്കണമെന്നും മൂന്നര പവന്റെ മാല മോഷ്ടിച്ചിട്ടുണ്ടെന്നുമാണ് ബസ് ജീവനക്കാരുടെ ആവശ്യം. ഇന്ന് വൈകുന്നേരം മയ്യില്‍ പോലിസ് സ്റ്റേഷനില്‍ ബസ് ജീവനക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും വധശ്രമത്തിന് കേസെടുക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ജീവനക്കാരെ മര്‍ദ്ധിച്ചവരെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്യുന്നതുവരെ സമരം തുടരാനാണ് ജീവനക്കാരുടെ നീക്കം. വ്യാഴാഴ്ച മയ്യില്‍ നിന്ന് കണ്ണാടിപ്പറമ്പ്, മലപ്പട്ടം, പറശ്ശിനിക്കടവ്, കാഞ്ഞിരോട്, ചെക്കിക്കുളം ഭാഗങ്ങളിലേക്ക് പോകുന്ന ബസ്സ ജീവനക്കാരും പണിമുടക്കില്‍ പങ്കു ചെരുമെന്ന് തൊഴിലാളികള്‍ അറിയിച്ചു.
പോലീസ് സ്റ്റേഷനില്‍ ജീവനക്കാരുടെ പ്രകടനവും പ്രതിഷേധവും
ബസ് ജീവനക്കാരെ ക്രൂരമായി മര്‍ദ്ധിച്ചിട്ടും അക്രമികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ മയ്യില്‍ പോലീസ് സ്റ്റേഷനില്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. സമരം പിന്‍വലിക്കാന്‍ തൊഴിലാളി യൂണിയന്, ഉടമകള്‍, പൊതു പ്രവര്‍ത്തകര്‍ എന്നിവര്‍ പോലീസ് സ്റ്റേഷനില്‍ നടത്തിയ ചര്‍ച്ചയില്‍ ഒന്നും തീരുമാനമായില്ല. സമരം തുടര്‍ന്നാല്‍ ബസുകളുടെ പെര്‍മിറ്റ് റദ്ധാക്കാന്‍ ആര്. ടി.ഒ.യില്‍ പരാതി നല്‍കുമെന്ന പോലീസിന്റെ ഭീഷണിയില്‍ ഉന്തും തള്ളുമുണ്ടായി.
മയ്യില്‍ റൂട്ടില്‍ കടുത്ത യാത്ര ക്ളേശം
അപ്രതീക്ഷിതമായ ബസ് സമരത്തില്‍ യാത്രാക്കാരും വിദ്യാര്‍ഥികളും കടുത്ത ദുരിതത്തിലായി. ഫിബ്രുവരി ഒന്നു മുതല്‍ പത്താംതരം വിദ്യാര്‍ഥികള്‍ക്ക് ഐ.ടി. പരീക്ഷ തുടങ്ങാനിരിക്കെ ബസ്സുകളുടെ പണിമുടക്ക് കടുത്ത യാത്രാ ദുരിതമുണ്ടാക്കുമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

