കണ്ണൂര്‍: പാപ്പിനിശേരി ചുങ്കം സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ചുങ്കം വെല്‍ഫെയര്‍ എല്‍പി സ്‌കൂള്‍ മുന്‍വശമുള്ള മാങ്കടവ് റൈസ് മില്ലിനടുത്ത് താമസക്കാരനായ പി ടി പി ഷബീര്‍(48) ആണ് മരിച്ചത്. ദുബൈയില്‍ ജോലി സ്ഥലത്ത് ഹൃദഘാതമുണ്ടായതിനെ തുടര്‍ന്ന്
ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: അസൂറ മാങ്കടവ്. മക്കള്‍: ഇസ്സ ഫാത്തിമ, മുഹമ്മദ് ജിഷന്‍. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

