ഏഴ് വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് വിവിധ വകുപ്പുകൾ പ്രകാരം 10 വർഷം തടവും പിഴയും

Kannadiparamba online news

കണ്ണൂർ: ഏഴ് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിയെ വിവിധ വകുപ്പുകൾ പ്രകാരം 10 വർഷം തടവിനും 90,000 രൂപ പിഴ അടക്കാനും കോടതി ശിക്ഷിച്ചു. തടവ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കോളാരി സ്വദേശി അബ്ദുൾ ഖാദർ (63) നസീബ് മൻസിൽ എന്നയാളെയാണ് മട്ടന്നൂർ അതി വേഗ പോക്സോ കോടതി ജഡജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്.

2022 നവംബർ മാസമാണ് കേസിന് ആസ്പദമായ സംഭവം. കച്ചവടം നടത്തുന്ന പ്രതിയുടെ കടയിൽ വെച്ച് ഏഴ് വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നതാണ് കേസ്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി വി ഷീന ഹാജരായി. മട്ടന്നൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായ രാജീവൻ ടി സി ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!