കണ്ണൂര്‍ കോര്‍പ്പറേഷന്‍ വൃക്കരോഗികളുടെ കുടുംബസംഗമം സംഘടിപ്പിച്ചു.

Kannadiparamba online news

കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വൃക്കരോഗികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ വെച്ച് നടന്ന പരിപാടി മേയര്‍ മുസ്ലിഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ രാഗേഷ് അധ്യക്ഷത വഹിച്ചു. ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം നല്‍കുന്നതിന് 35 ലക്ഷം രൂപയും, മാരക രോഗം ബാധിച്ചവര്‍ക്ക് മരുന്ന് വാങ്ങുന്നതിന് 20 ലക്ഷം രൂപയും ആണ് കോര്‍പ്പറേഷന്‍ വകയിരുത്തിയിട്ടുള്ളത്. ഈ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേരിട്ട് വിശദീകരിക്കുന്നതിനാണ് സംഗമം സംഘടിപ്പിച്ചത്. ഇത്തരം പദ്ധതികള്‍ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കി തുടങ്ങിയത് കണ്ണൂര്‍ കോര്‍പ്പറേഷനാണ്.

പദ്ധതി സംബന്ധിച്ച വിശദീകരണം കോര്‍പ്പറേഷന്‍ പ്ലാനിംഗ് റിസോഴ്സ് പേഴ്സണ്‍ പി പി കൃഷ്ണന്‍ മാസ്റ്റര്‍ നടത്തി. മുന്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി കമ്മിറ്റി ചെയര്‍മാന്‍ സിയാദ് തങ്ങള്‍, കൗണ്‍സിലര്‍ കെ പി അബ്ദുള്‍ റസാഖ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.ഇസ്മയില്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജയകുമാര്‍ പി തുടങ്ങിയവര്‍ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!