ഇടതുമുന്നണി കൺവീനർ സ്ഥാനത്തോട് നീതിപുലർത്താനായില്ല -ഇ.പി. ജയരാജൻ

Kannadiparamba online news

പാപ്പിനിശ്ശേരി : ഇടതുമുന്നണി കൺവീനർ സ്ഥാനത്തോട് നീതി പുലർത്താനായിട്ടില്ലെന്ന സ്വയം വിമർശനം നടത്തുന്നതായി ഇ.പി. ജയരാജൻ. കണ്ണൂർ പാപ്പിനിശ്ശേരിയിലെ വീട്ടിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ടായിരുന്നു. എന്നാൽ, ഉദ്ദേശിച്ചതൊക്കെ ചെയ്തുതീർക്കാനായില്ലെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണൂരിൽ തന്റെ മേൽനോട്ടത്തിൽ പല സംരംഭങ്ങളും തുടങ്ങാൻ സാധിച്ചതിന്റെ ചാരിതാർഥ്യമുണ്ടെന്നും ജയരാജൻ പറഞ്ഞു. പക്ഷേ, എല്ലാം ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. ഇനി ഒരു സംരംഭവും തുടങ്ങാൻ ഉദ്ദേശ്യമില്ല. എന്തെങ്കിലും തുടങ്ങുമ്പോഴാണല്ലോ ആക്ഷേപങ്ങൾ ഉയരുന്നത്. ഒട്ടേറെ ആക്ഷേപങ്ങൾ ഇതിനകം കേട്ടിട്ടുണ്ട്. അതുകൊണ്ട് അതിൽനിന്നൊക്കെ മാനസികമായി പിന്നോട്ടുപോകണമെന്നാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!