മയ്യിൽ: ഗ്രീൻ പ്രോട്ടോകോൾ ഏരിയ ആയി പ്രഖ്യാപിച്ചു
ഫെബ്രുവരി 2,3,4 തീയതികളിൽ നടക്കുന്നചരിത്ര പ്രസിദ്ധമായ മുല്ലക്കൊടി ആയാർ മുനമ്പ് മന്ന മഖാമ് ഉറൂസ് നടക്കുന്ന പ്രദേശം ഗ്രീൻ പ്രോട്ടോകോൾ ഏരിയ ആയി പ്രഖ്യാപിച്ചു, ഡിസ്പോസിബിൾ വസ്തുക്കൾ പൂർണമായും ഒഴിവാക്കണം, കഴുകി ഉപയോഗിക്കാൻ പറ്റുന്ന പാത്രങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ, മാലിന്യതിന്റെ അളവ് പരമാവധി കുറക്കണം, ജൈവ അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ് കരിക്കണം എന്നീ നിർദ്ദേശങ്ങൾ പഞ്ചായത്ത് ഉറൂസ് കമ്മിറ്റി യുമായി നടന്ന ചർച്ചയിൽ തീരുമാനിച്ചു
പഞ്ചായത്ത് പ്രസിഡന്റ് എം വി അജിത അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ടി രാമചന്ദ്രൻ,, VEO കമാലുദ്ദീൻ വളക്കൈ ഉറൂസ് ഭാരവാഹികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

