ബൈക്കിൽ സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോവുകയായിരുന്ന 14 അംഗ സംഘത്തിലെ വിദ്യാർത്ഥി ബൈക്ക് അപകടത്തില്‍ മരിച്ചു
കാഞ്ഞങ്ങാട് പുതിയ വളപ്പ് സ്വദേശി സുരേശന്‍-ജ്യോതി ദമ്പതികളുടെ മകന്‍ ശ്രാവണ്‍ (19) ആണ് മരണപ്പെട്ടത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് പൈരടുക്കത്തെ അവിട്ടത്തില്‍ പി.മണികണ്ഠന്റെ മകന്‍ എം.വി. ആദിത്യന് (19) അപകടത്തില്‍ പരിക്കേറ്റു.
ഇന്ന് പുലര്‍ച്ചെ 4.30 മണിയോടെ ചീമേനി കനിയാന്തോലിലാണ് അപകടം .നിയന്ത്രണം വിട്ട ബൈക്ക് റോഡില്‍ തെന്നി മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കൂട്ടുകാർ ഉടൻ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്പ്രാഥമിക ചികിത്സ നൽകി നില ഗുരുതരമായതിനാല്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ശ്രാവണിൻ്റെ ജീവന്‍ രക്ഷിക്കാനായില്ല. ശ്രാവണ്‍ ഹെല്‍മറ്റ് ധരിച്ചിരുന്നുവെങ്കിലും റോഡിലേക്ക് തലയിടിച്ച് വീണതോടെ ഹെല്‍മറ്റ് തെറിച്ചുപോവുകയായിരുന്നു. കാഞ്ഞങ്ങാട് ശ്രീ ശങ്കരാചാര്യയിലെ അക്കൗണ്ടിംഗ് വിഭാഗം വിദ്യാര്‍ത്ഥിയാണ്. സഹോദരി: ശ്രിയ.
ശ്രാവണും ആദിത്യനും ഉള്‍പ്പെടെ 14 അംഗ സംഘം ഏഴ് ബൈക്കുകളിലായി ആലക്കോട് ചാത്തമംഗലത്തെ ഹില്‍ സ്റ്റേഷനിലേക്ക് വിനോദയാത്രക്ക് പോകവെയായിരുന്നു ദുരന്തം.ചീമേനി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

