പഴയങ്ങാടി.വ്യാപാരിയെ കടയിൽ കയറി ആക്രമിക്കുകയും കട തകർക്കുകയും ചെയ്ത കേസിൽ ഏഴ് എസ്.ഡി.പി.ഐ പ്രവർത്തകർക്ക് അഞ്ചു വർഷം തടവും പിഴയും കോടതി ശിക്ഷിച്ചു.
പഴയങ്ങാടി ബസ് സ്റ്റാൻ്റിന് സമീപമുള്ള കടയിൽ പട്ടാപ്പകൽ അതിക്രമിച്ചു കയറി ഉടമസ്ഥനായ പഴയങ്ങാടി റെയിൽവെ സ്റ്റേഷന് സമീപത്തെ ഡേവിഡ് എ ബ്രാഹാമി (56)നെ അടിച്ച് പരിക്കേൽപ്പിക്കുകയും കട അടിച്ച് തകർക്കുകയും ചെയ്ത സംഭവത്തിലാണ് ഏഴ് എസ്ഡിപിഐ പ്രവർത്തകർക്ക് 5 വർഷം തടവും ഓരോരുത്തർക്കും2,000 രൂപ വീതം പിഴയും കോടതി വിധിച്ചത്. എസ്ഡിപി ഐ പ്രവർത്തകരായ മാട്ടൂൽ സൗത്ത് പുലിമുട്ടിന് സമീപത്തേ ബി.ജാഫർ (37) , മാട്ടൂൽ സൗത്ത് ഗ്രാമീണ
വായനശാലയ്ക്ക് സമീപത്തേ കൂരൻ്റവിട
ആസദ് ( 40) , മാട്ടൂൽ സൗത്ത് ബദ്റ് പള്ളിക്ക് സമീപത്തെ എ.സി. ഹമ്മാദ് (34),
പാലക്കേട് പള്ളിക്ക് സമീപത്തെഒ.കെ. നജ്മുദ്ധീൻ
(42), മാട്ടൂൽ നോർത്തിലെ പടിഞ്ഞാറെ മുക്കുവച്ചേരി വീട്ടിൽ മുർഷിദ് (34), മാട്ടൂൽ നോർത്ത് ജസീന്തയിലെ പാലക്കോടൻ വീട്ടിൽ അഫ്സൽ. (40), മാട്ടൂൽ നോർത്തിലെ ഇ.കെ.പി. അബ്ദുൾ സമദ് (36) എന്നിവരെയാണ് പയ്യന്നുർ അസിസ്റ്റൻ്റ് സെഷൻസ് കോടതി ജഡ്ജ് ശിക്ഷിച്ചത്. 2012 ജനുവരി മാസത്തിലാണ് സംഭവം. വധശ്രമം,
അതിക്രമിച്ചു കടക്കൽ ആയുധം കൊണ്ട് പരിക്കേൽപ്പിക്കൽ മാരകായുധങ്ങളുമായി സംഘം ചേരൽ, തുടങ്ങിയ വകുപ്പ് പ്രകാരമുള്ള കേസിലാണ് പയ്യന്നൂർ അസിസ്റ്റൻ്റ് സെഷൻ കോടതിയുടെ വിധി.പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർപി.വി. മധു ഹാജരായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

