ഇന്ത്യയെ സംഘ് റിപ്പബ്ലിക് ആക്കാനുള്ള നീക്കം ചെറുക്കണം: കരിംചേലേരി

Kannadiparamba online news

പയ്യന്നൂർ:ജനകീയ ജനാധിപത്യ റിപ്പബ്ലിക് രാജ്യമായ ഇന്ത്യയെ സംഘ് പരിവാർ റിപ്പബ്ലിക്കാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ പ്രോൽഘാടനമാണ് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങളിലൂടെ ലോകം കണ്ടതെന്നും രാജ്യത്തെ മതേതര വിശ്വാസികൾ ഇത് ചെറുത്ത് തോല്പിക്കുക തന്നെ ചെയ്യുമെന്നും മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി. രാജ്യത്തിൻ്റെ പരമോന്നത പദവിയിലിരിക്കുന്ന പ്രധാനമന്ത്രി ഒരു പ്രതിഷ്ഠാ ചടങ്ങിൻ്റെ യജമാനപദവിയിലേക്ക് ചുരുങ്ങിപ്പോയത് മൂലം ഇന്ത്യ ലോകത്തിന് മുമ്പിൽ നാണം കെട്ടുപോയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം എന്ന മുദ്രാവാക്യവുമായി ജില്ലാ മുസ്ലിം ലീഗ് കമ്മറ്റി ആരംഭിച്ച ദേശരക്ഷായാത്രയുടെ ഒന്നാം ദിവസം പയ്യന്നൂരിലെ ഉളിയത്ത് കടവിൽ ഭരണഘടനാ പ്രതിജ്ഞയ്ക് ശേഷം പ്രസംഗിക്കുകയായിരുന്നു, അദ്ദേഹം.

ജനാധിപത്യത്തിൻ്റെ ഗ്യാരണ്ടി ഭരണഘടനയാണ്. അവിടെ മോഡിയുടെ ഗ്യാരണ്ടി സ്ഥാപിച്ചെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടത് മോദിയുടെ ഗ്യാരണ്ടിയല്ല, ജനാധിപത്യത്തിൻ്റെ ഗ്യാരണ്ടിയാണ്. ജനാധിപത്യത്തിൻ്റെ ഗ്യാരണ്ടിയായ ഭരണഘടനയുടെ മൂല്യങ്ങൾ രാജ്യത്തെ ജനങ്ങൾക്ക് തിരിച്ചു നൽകുവാൻ മോദിക്കാവുമോ എന്നതാണ് പ്രസക്തമായ ചോദ്യമെന്നും കരീം ചേലേരി പറഞ്ഞു.

ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടരി കെ.ടി.സഹദുല്ല, ഭാരവാഹികളായ മഹമൂദ് കാട്ടൂർ, അഡ്വ. കെ.എ. ലത്തീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, ടി.എ.തങ്ങൾ, അൻസാരി തില്ലങ്കേരി, എം.പി.മുഹമ്മദലി, മഹമൂദ് അള്ളാംകുളം, ‘ മുസ്തഫ ചെണ്ടയാട്, എൻ.കെ. റഫീഖ്, ബി.കെ.അഹമ്മദ്, മണ്ഡലം ഭാരവാഹികളായ കെ.കെ.അഷറഫ്, ഇഖ്ബാൽ കോയിപ്ര, എ.പി.ഹാരിസ്, എസ്.എ ഷുക്കൂർ ഹാജി,വനിതാ ലീഗ് ജില്ലാ സെക്രട്ടരി ഷമീമ ജമാൽ, മുനിസിപ്പൽ നേതക്കളായ വി.കെ. ശാഫി, ഫായിസ് കവ്വായി എ.എം. നിസാർ സംബന്ധിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!