രാഷ്ട്രീയാധികാരം പിടിച്ചെടുക്കാന്‍ മതത്തെ ദുരുപയോഗം ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാര്‍: എം.വി.ജയരാജന്‍.

Kannadiparamba online news



മയ്യില്‍: അയോധ്യയില്‍ ക്ഷേത്രം ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി തന്നെയെത്തിതിന് പിന്നില്‍ മതത്തെ രാഷ്ട്രീയാധികാരം പിടിച്ചെടുക്കാന്‍ ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പറഞ്ഞു. നിരന്തോടില്‍ നിര്‍മിക്കുന്ന സി.പി.എം. ചെറുപഴശ്ശി ലോക്കല്‍ കമ്മിറ്റി ഓഫീസ്, കോടിയേരി സ്മാരക മന്ദിരം എന്നിവയുടെ ശിലാസ്ഥാപനം കര്‍മം നിര്‍വഹിച്ചു പ്രസംഗിക്കുയായിരുന്നു അദ്ധേഹം. രാഷ്ട്രപതിയെ പിന്നാക്ക ജാതിക്കാരിയായതിനാല്‍ പാര്‍ലമെന്റ്, രാമക്ഷേത്രം എന്നിവയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി ക്ഷണിച്ചിട്ടില്ല. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബി.ജെ.പി.യല്ല ഇന്നത്തെ ബി.ജെ.പി.യാകുന്ന കാലമാണിത്. എല്ലാ നല്ല കാര്യങ്ങള്‍ക്കുമാണ് കേരളത്തിലെ പ്രതിപക്ഷ നേതാവും കെ.പി.സി.സി. പ്രസിഡന്റും എതിര്‍ക്കുന്നതെന്നും അദ്ധേഹം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം കെ.സി. ഹരികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം കെ. ചന്ദ്രന്‍ മയ്യില്‍ ഏറിയ സെക്രട്ടറി എന്‍. അനില്‍കുമാര്‍,കെ.കെ. റിജേഷ് എന്നിവര്‍ സംസാരിച്ചു. എന്‍.കെ. രാജന്‍, സി.പി.നാസര്‍, കെ.പി. രാധ, കെ. പി. ബാലകൃഷ്ണന്‍തുടങ്ങിയവര്‍ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!