പെൺകുട്ടിയെ ശല്യം ചെയ്ത വിരുതൻ പോക്സോ കേസിൽ പിടിയിൽ

Kannadiparamba online news

തളിപ്പറമ്പ്.സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാർത്ഥിനിയെ പിൻതുടർന്ന് ശല്യം ചെയ്ത വിരുതൻപോക്സോ കേസിൽ പിടിയിൽ. ഇസ്മയിലിനെ (35)യാണ് നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയത്.ഇന്നലെ വൈകുന്നേരമാണ് സംഭവം. സ്റ്റേഷൻ പരിധിയിലെ 14 കാരിയെയാണ് ഇയാൾ ശല്യം ചെയ്തത്.വീട്ടിലേക്ക്
നടന്നു പോകുന്നതിനിടെയാണ് സംഭവം. കുട്ടി ബഹളം വെച്ച് ആളെ കൂട്ടുകയും ഓടി കൂടിയവർ ഇയാളെനന്നായി കൈകാര്യം ചെയ്ത ശേഷം പോലീസിന് കൈമാറുകയുമായിരുന്നു.പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!