കണ്ണൂർ .മാരക ലഹരിമരുന്നായ മെത്താഫിറ്റാമിനും കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. തളിപ്പറമ്പ് മുക്കോലയിലെ പി. നദീറിനെ (28)യാണ്
കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദ്ദനനും സംഘവും പിടികൂടിയത്. കണ്ണൂർ തെക്കീ ബസാറിൽ വെച്ച് ലഹരിമരുന്ന്
വിൽപനക്കിടെയാണ് അഞ്ച് ഗ്രാമോളം മെത്താ ഫിറ്റാമിനും ഒരു പാക്കറ്റ് കഞ്ചാവുമായി പ്രതി പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആഴ്ചകളായി പ്രതി കണ്ണൂർ എക്സൈസ് സംഘത്തിൻ്റെ നീരീക്ഷണത്തിലായിരുന്നു.
നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതിയായ യുവാവ് ബാംഗ്ലൂരിൽ നിന്ന് നേരിട്ട് മയക്കുമരുന്നും കഞ്ചാവും വാങ്ങി കണ്ണൂർ ജില്ലയുടെ പല ഭാഗത്തും കൂടിയ വിലക്ക് ചില്ലറ വിൽപന നടത്തുകയാണ് പതിവെന്ന് എക്സൈസ് സംഘം അറിയിച്ചു.
തളിപ്പറമ്പ് എക്സൈസ് ഓഫീസിൽ മാത്രം ഇയാൾക്കെതിരെ മൂന്നോളം മയക്ക് മരുന്ന് കേസുകൾ നിലവിലുണ്ട്. തളിപ്പറമ്പ്, ധർമശാല തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമാണ് പ്രധാനമായും പ്രതി കഞ്ചാവും മയക്കുമരുന്നും വിൽപന നടത്തിയിരുന്നത്.ഫോണിലൂടെ മയക്ക്മരുന്നിന് ആവശ്യപ്പെട്ടാൽ ഏതെങ്കിലും സ്ഥലത്ത് മയക്കുമരുന്ന് ഒളിപ്പിച്ച് വെച്ച് ലൊക്കേഷൻ വാങ്ങുന്നവർക്ക് അയച്ച് കൊടുക്കുകയും ഓൺലൈൻ പേമെന്റിലുടെ പൈസ വാങ്ങുകയുമാണ് വിൽപന രീതി.
മയക്ക്മരുന്ന് കേസിൽ പിടിയിലായി രണ്ട് മാസം റിമാന്റിൽ കഴിഞ്ഞ പ്രതി സമീപകാലത്താണ് ജയിലിൽ നിന്ന് ഇറങ്ങിയത്.
പെൺകുട്ടികളടക്കം നിരവധി വിദ്യാർത്ഥികളെയും യുവാക്കളെയും പ്രതി മയക്കുമരുന്നിന്റെ വലയിൽപ്പെടുത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ധർമശാല കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ എക്സൈസിന്റെ പിടിയിലായത് .
എക്സൈസ് സംഘത്തിൽ
പ്രിവന്റീവ് ഓഫീസർ നിസാർ കൂലോത്ത്, വിനോദ്.വി.കെ, ഗ്രേഡ്പ്രിവന്റിവ് ഓഫീസർ ജിതേഷ് സി. സിവിൽ എക്സൈസ് ഓഫിസർ സനീബ് കെ .എക്സൈന് ഡ്രൈവർ പ്രകാശൻ എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

