മട്ടന്നൂർ.കണ്ണൂർഅന്താരാഷ്ട്ര വിമാനതാവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നും 65 ലക്ഷത്തിൻ്റെ സ്വർണ്ണം പിടികൂടി.ദോഹയിൽ നിന്നുമെത്തിയ തലശേരി പന്ന്യന്നൂർ സ്വദേശി പുതിയ പുരയിൽ അസൈനാർതൻവീറിൽ നിന്നുമാണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്. ശരീരത്തിൽ ഗുളിക രൂപത്തിൽഒളിപ്പിച്ചുവെച്ച നിലയിൽ വിപണിയിൽ 65 ലക്ഷം രൂപ വിലമതിക്കുന്ന 1047 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.പരിശോധനയിൽ കസ്റ്റംസ് അസി.കമ്മീഷണർവി. പി.ബേബി, സൂപ്രണ്ടുമാരായ ഉണ്ണികൃഷ്ണൻ, സുമിത്ത് കുമാർ, ആഷിഷ് കുമാർ, ഇൻസ്പെക്ടർമാരായ രാധാകൃഷ്ണൻ ,ഷെമ്മി ജോസ്, രവിചന്ദ്ര, ഹവിൽദാർ വത്സല ,ഓഫീസ് സ്റ്റാഫ് അംഗങ്ങളായ പവിത്രൻ, ധന്യ എന്നിവരും ഉണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

