ശ്രീകണ്ഠപുരം : ചെങ്ങളായി ചേരംകുന്നിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. ചെങ്ങളായി കൊവ്വപ്പുറത്തെ മുർഷിദിനാണ് (28) പരിക്കേറ്റത്.
തളിപ്പറമ്പിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച 11.30-നായിരുന്നു അപകടം. ചെങ്ങളായി മുസ്ലിം ജമാഅത്തിന്റെ ആംബുലൻസാണ് അപകടത്തിൽപെട്ടത്. മംഗളൂരുവിലെ ആസ്പത്രിയിൽനിന്ന് മൃതദേഹം കൊണ്ടുവരാനായി പുറപ്പെട്ടതായിരുന്നു. അപകടത്തിൽ ആംബുലൻസിന്റെ ചില്ലുകൾ പൂർണമായും തകർന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

