പള്ളിക്കുന്ന് രാധാവിലാസം നവതി ആഘോഷ ഉദ്ഘാടനം ജനുവരി 26 ന്

Kannadiparamba online news

പള്ളിക്കുന്ന് രാധാവിലാസം യു.പി. സ്കൂൾ നവതി ആഘോഷം ഉദ്ഘാടനം ജനുവരി 26 ന്
പള്ളിക്കുന്ന്: തൊണ്ണൂറിൻ്റെ നിറവിലെത്തിയ പള്ളിക്കുന്ന് രാധാവിലാസം യു.പി. സ്കൂളിൻ്റെ നവതിയാഘോഷത്തിൻ്റെ ഉദ്ഘാടനവും നവതി സ്മാരകമായ ഓപ്പൺ ഓഡിറ്റോറിയത്തിൻ്റെ ശിലാസ്ഥാപനവും ജനുവരി 26 ന് നടക്കും. 2025 ജനുവരി വരെ ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം പുരാവസ്തു രജിസ്ട്രേഷൻ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും. സ്വാഗതസംഘം ചെയർമാൻ കെ.എൻ. രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷനാകും. കെ. സുധാകരൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. കെ.വി. സുമേഷ് എം. എൽ.എ മുഖ്യാതിഥിയാകും. നവതി സ്മാരകമായ ഓപ്പൺ ഓഡിറ്റോറിയത്തിൻ്റെ ശിലാസ്ഥാപനം കണ്ണൂർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് ടി.കെ. രമേഷ് കുമാർ നിർവ്വഹിക്കും. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ യു.കെ. ദിവാകരൻ മാസ്റ്റർ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് സ്കൂളിലെ പുർവ അധ്യാപകരെ ആദരിക്കും. സ്കൂൾ മാനേജർ രവീന്ദ്രനാഥ് ചേലേരി സമ്മാനദാനം നിർവ്വഹിക്കും. ചടങ്ങിൽ ഒന്നുമുതൽ ഏഴാം ക്ലാസു വരെ പഠനത്തിൽ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക് തളിപ്പറമ്പ് തൃച്ഛംബരം ചെങ്ങളവീട്ടിൽ നാരായണവാര്യരുടെ സ്മരണാർത്ഥം മകനും പൂർവവിദ്യാർത്ഥിയുമായ പി വി ജയചന്ദ്രൻ നൽകുന്ന 25000 രൂപയുടെ വിദ്യാഭ്യാസ പ്രോത്സാഹന പ്രൈസ് മണി വിതരണ ഉദ്ഘാടനവും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും. കോർപ്പറേഷൻ കൗൺസിലർ വി.കെ. ഷൈജു, പാപ്പിനിശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഒ.കെ. ബിജിമോൾ, സ്കൂൾ എസ്‌.എസ്.ജി. ചെയർമാൻ പി.ടി. സഗുണൻ, സർവ്വ മംഗള ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് അഡ്വ. എം.കെ. സുമോദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. സ്വാഗത സംഘം ജനറൽ കൺവീനർ പി.വി. സിന്ധു ടീച്ചർ സ്വാഗതവും സ്കൂൾ പി.ടി.എ. പ്രസിഡണ്ട് രിധു സജിത്ത് നന്ദിയും പറയും. സ്കൂൾ മൈതാനിയിൽ പ്രത്യേകം സജ്ജമാക്കുന്ന വേദിയിൽ വൈകുന്നേരം 3.30 മുതൽ വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. വൈകീട്ട് 6.30 മുതൽ നടക്കുന്ന കലാ സന്ധ്യയിൽ നൃത്തന്യത്യങ്ങൾ, കൈ കൊട്ടിക്കളി, തിരുവാതിര, ഡാൻസ് ഫ്യൂഷൻ തുടങ്ങിയവ അരങ്ങേറും.

പത്രസമ്മേളനത്തിൽ പങ്കെടുത്തവർ :

  1. കെ.എൻ. രാധാകൃഷ്ണൻ മാസ്റ്റർ (സ്വാഗതസംഘം ചെയർമാൻ)

2 . രവീന്ദ്രനാഥ് ചേലേരി ( സ്കൂൾ മാനേജർ )

  1. യു.കെ. ദിവാകരൻ മാസ്റ്റർ ( ഹെഡ്മാസ്റ്റർ )
  2. രിധു സജിത്ത് (പിടിഎ പ്രസിഡണ്ട്)
  3. പി.വി. സിന്ധു ടീച്ചർ
    (ജനറൽ കൺവീനർ)

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!