പഴയങ്ങാടി. കക്ക വാരാൻ പുഴയിലേക്ക് ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി.ഏഴോം പഞ്ചായത്ത് ഓഫീസിന് സമീപത്തെ കല്ലക്കുടിയൻ വിനോദിനെ (47)യാണ് കാണാതായത് ഇന്നലെ വൈകുന്നേരം രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഏഴോം ബോട്ട് കടവിന് സമീപം
കൈ പുഴയിൽ കക്ക വാരാൻ ഇറങ്ങുകയായിരുന്നു. പെട്ടെന്നുണ്ടായ അടിയെഴുക്കിൽ വിനോദ് ഒഴുക്കിൽപ്പെട്ട്
മുങ്ങുകയായിരുന്നു. സുഹൃത്തുക്കളായരണ്ട് പേർ നീന്തി
രക്ഷപ്പെട്ടു.
ഇവരാണ്നാട്ടുകാരെയും പോലീസിലും വിവരം അറിയിച്ചത്.
തളിപ്പറമ്പിൽ നിന്നുമെത്തിയ ഫയർ ഫോഴ്സ് സംഘവും,മത്സ്യത്തൊഴിലാളികളും നാട്ടൂകാരും
തിരച്ചൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല
ഇന്ന് രാവിലെ 9 മണിയോടെ തളിപ്പറമ്പിൽ നിന്നുമെത്തിയ ഫയർഫോഴ്സ് സ്കൂബ സംഘവും കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സ്സ്കൂബ സംഘവും
വീണ്ടുംതിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

