വാഹനാപകടത്തിൽപ്പെട്ട് പരിക്കേറ്റ യുവാവ് മരിച്ചു

Kannadiparamba online news

പരിയാരം: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ക ണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കന്യാകുമാരി കൽക്കുളം മണിയാൻകുഴി തണിക്കുണ്ട് നൗഷാദ് ഷാഹുൽ ഹമീദ് (33) ആണ് മരിച്ചത്. ചെറുവത്തൂരിൽ കാറ്ററിങ് തൊഴിലാളിയായിരുന്നു.

വ്യാഴാഴ്ച രാത്രി ബൈക്ക് യാത്രികനായ നൗഷാ ദിനെ ചെറുവത്തൂർ ദേശീ യപാതയിൽ കാറിടിച്ച് വീണ് അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ കാണുകയായിരുന്നു. ചെറുവ ത്തുരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ഈയാളെ പെരുമ്പ ലയൺസ് ക്ലബ് പ്രവർത്തകർ ഐ.സി.യു ആംബുലൻസുമായി എത്തി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ചികിത്സയ്ക്ക് വിധേയമാക്കിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന നൗഷാദ് ഞായറാഴ്ച രാത്രിയാണ് മരിച്ചത്. പിതാവ്: ഷാഹുൽ ഹമീദ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!