മാതോടം: ഇ.കെ നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന് സ്വന്തമായി ഭൂമി വാങ്ങുന്നതിനു വേണ്ടി വായനശാലാ കമ്മിറ്റി ഏർപ്പെടുത്തിയ ബംബർ സമ്മാനമായ രണ്ട് പവൻ സ്വർണനാണയത്തിന് അർഹനായ മാതോടത്തെ മനോഹരന് സമ്മാനം വിതരണം ചെയ്തു. മൂന്ന് മാസ കാലയളവിൽ (നവംബർ 10 മുതൽ ജനുവരി 10 വരെ) അവസാനിച്ച സമ്മാനപദ്ധതിയിൽ നാടിന്റെ നാനാഭാഗങ്ങളിലായുള്ള ഒട്ടേറെ പേർ പങ്കാളികളായി. ആദ്യ മാസത്തെ സമ്മാനമായ സ്മാർട്ട് ഫോൺ നവംബർ 10-ന് കണ്ണാടിപ്പറമ്പിലെ രാമകൃഷ്ണനും, രണ്ടാമത്തെ മാസം വാഷിങ് മെഷിൻ സമ്മാനമായി ഡിസംബർ 10-ന് വാരംകടവിലെ ദേവിക അനിൽകുമാറിനും വിതരണം ചെയ്തിരുന്നു. ഇതിനിടെ വായനശാല അംഗങ്ങളുടെ പേരിൽ കണ്ണാടിപ്പറമ്പ് സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും ലോണെടുത്ത് ഒക്ടോബർ മാസം തന്നെ വാരംകടവിലെ കണ്ണായ സ്ഥലത്ത് നാല് സെന്റ് സ്ഥലം കെ നളിനി എന്നവരിൽ നിന്ന് വിലകൊടുത്തു വാങ്ങി രജിസ്റ്റർ ചെയ്യുകയും ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

