വന്യജീവികളുടെ അക്രമം തടയാൻ നടപടി വേണം: കോൺഗ്രസ്

Kannadiparamba online news

നാറാത്ത്: മനുഷ്യരുടെ ജീവനും കൃഷിക്കും അപകടകാരികളായ വന്യജീവികളുടെ ശല്യം തടയാനാവശ്യമായ നടപടികൾ ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് മനീഷ് കണ്ണോത്ത്. പലപ്പോഴും കാട്ടുപന്നികളെ വാഹനയാത്രക്കാർ ഇടിച്ച് യാത്രക്കാർക്ക് സാരമായി പരിക്ക് പറ്റാറുണ്ട്. മാത്രമല്ല, അനേകം ആളുകളുടെ കൃഷിയും ഇവ നശിപ്പിക്കുന്നത് വർധിച്ചുവരികയാണ്. ആയതിനാൽ കർഷകർ വളരെയധികം കഷ്ടത അനുഭവിക്കുകയാണ്. വന്യജീവികളുടെ ശല്യം തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് നിവേദനവും സമർപ്പിച്ചു. കേശവൻ വാച്ചാപ്പുറം, ടി.സി നാരായണൻ, നൗഫൽ നാറാത്ത്, പി ആബിദ് തുടങ്ങിയവർ നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!