കണ്ണൂർ : മയക്കുമരുന്ന് കേസിലെ ശിക്ഷാതടവുകാരൻ ടി.സി.ഹർഷാദ് ജയിൽ ചാടി രക്ഷപ്പെട്ട ബൈക്ക് ബെംഗളൂരുവിൽനിന്ന് അന്വേഷണ സംഘം കണ്ടെത്തി. ബെംഗളൂരു സിറ്റിക്കടുത്ത് വാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന കടയിൽനിന്നാണ് ബൈക്ക് വാടകയ്ക്കെടുത്തത്. ഹർഷാദിന്റെ സുഹൃത്താണ് ബൈക്ക് വാടകയ്ക്കെടുത്തതെന്നും അന്വേഷണസംഘം കണ്ടെത്തി.
കണ്ണൂരിൽ സെൻട്രൽ ജയിലിനുമുന്നിൽനിന്ന് ഹർഷാദുമായി ബൈക്കിൽത്തന്നെയാണ് ബെംഗളൂരുവരെ യാത്രചെയ്തത്. രാത്രിയോടെ ബെംഗളൂരുവിലെത്തിയശേഷം ബൈക്ക് വാടകയ്ക്കെടുത്ത കടയുടെ തൊട്ടുമുന്നിലുള്ള കെട്ടിടത്തിനു പിറകിൽ ബൈക്ക് ഉപേക്ഷിച്ച് ഇരുവരും കടന്നുകളയുകയായിരുന്നു. ജയിൽ ചാടിയ ഹർഷാദിനെ പിടിക്കാൻ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചിരുന്നു. എ.സി.പി. ടി.കെ.രത്നകുമാറിന്റെയും ടൗൺ പോലീസ് ഇൻസ്പെക്ടർ പി.എ.ബിനുമോഹന്റെയും നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

