ആറാംപീടിക: നിടുവാട്ട് ശാഖാ മുസ്‌ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെല്ലിലേക്ക് മെഡിക്കൽ ബെഡ് വാങ്ങുന്നതിനായുള്ള തുക കൈമാറി. ആറാംപീടികയിലെ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക സൗധത്തിൽ വെച്ചു നടന്ന ചടങ്ങിൽ നാറാത്ത് ഗ്രാമ പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി എം.ടി മുഹമ്മദ് ശാഖാ പ്രസിഡന്റ് എം.വി ഹുസൈനിനു നൽകിയാണ് തുക കൈമാറ്റം നടത്തിയത്. പ്രസ്തുത ചടങ്ങിൽ ഷൗക്കത്ത് കെ.എൻ, നിസാർ, ഷാനു, ഗഫൂർ, മഅ്‌റൂഫ്, മുഹമ്മദലി ആറാംപീടിക, മുസ്തഫ, സിദ്ധീഖ്, ഹാരിസ് ബി, മുസമ്മിൽ, ഖാദർ, ജാബിർ തുടങ്ങിയവർ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

