‘കമ്പി മതില്‍’ തീര്‍ത്ത് കൃഷി സംരക്ഷിച്ച കര്‍ഷക ദമ്പതികള്‍ കണ്ണീരില്‍;
പന്നിക്കൂട്ടം മതില്‍ തകര്‍ത്ത്് കൃഷി നശിപ്പിച്ചു

Kannadiparamba online news


മയ്യില്‍: കനത്ത സുരക്ഷാ വേലിക്കുള്ളില്‍ ഒരുക്കിയ കൊയ്യാനായ കൃഷിയിടം വേലി തകര്‍ത്തെത്തിയ പന്നിക്കൂട്ടം നശിപ്പിച്ചത് കര്‍ഷക ദമ്പതികള്‍ക്ക് ആഘാതമായി. മയ്യില്‍ താഴെ പാടശേഖരത്തില്‍ രയരോത്ത് നാരായണനും ഭാര്യ സുലോചനയുമാണ് വലിയ തുക ചിലവു ചെയ്ത് വേലിയൊരുക്കി കൃഷി ചെയ്തിട്ടും പന്നിക്കൂട്ടത്തിന്‍രെ രൂക്ഷമായ താണ്ഡവത്തില്‍ കൃഷി നശിച്ചതില്‍ വിലപിക്കുന്നത്. അരയേക്കറിലാണ് കൃഷിഭവന്‍രെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയമായ രീതിയില്‍ ഉമ വിത്തിറക്കി ഇവര്‍ കൃഷിയൊരുക്കിയത്. ജൈവ വളങ്ങള്‍, കാലിവളങ്ങള്‍ എന്നിവ കൃത്യമായി ചേര്‍ത്ത് പരിപാലിക്കുന്ന കൃഷിയിടമായിരുന്നു. ഇവരുടെ കൃഷിയിടത്തിലേക്ക് കഴിഞ്ഞ ദിവസം കാട്ടി പന്നികളിറങ്ങിയത് കമ്പിവലകള്‍ കൊണ്ട് തീര്‍ത്ത് വേലി തകര്‍ത്തായിരുന്നു. കാട്ടുപന്നി നശിപ്പിച്ച കൃഷിയുടെ നാശനഷ്ടം വിലയിരുത്താന്‍ പഞ്ചായത്തംഗം ഇ.എം. സുരേഷ്ബാബു, കൃഷി ഓഫീസര്‍ എസ്.പ്രമോദ്, കൃഷി അസിസ്റ്റന്റുമാരായ എ. അശോക് കുമാര്‍, സി. ബിനോജ്, പി.വി. അഖില്‍ തുടങ്ങിയവരെത്തി.

നഷ്ടപരിഹാരം ഉറപ്പാക്കും


സര്‍ക്കാരിന്റെ വിള ഇന്‍ഷൂറന്‍സ് പദ്ധതിയിലുള്‍പ്പെടുത്തി വന്യമൃഗ ശല്യമൂലം കൃഷി നാശമുണ്ടായവര്‍ക്ക് നഷ്ട പരിഹാരം ഉറപ്പാക്കും. കര്‍ഷക കൂട്ടായ്മകള്‍, വനം വകുപ്പ് എന്നിവരുടെ സഹകരണത്തോടെ പന്നികളെ വെടിവെക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കും.
(എസ്. പ്രമോദ്,
കൃഷി ഓഫീസര്‍, മയ്യില്‍ കൃഷി ഭവന്‍.)

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!