നെഹ്റൂവിന്റെ ശാസ്ത്ര ചിന്തകൾ നിലനിൽക്കണം : പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ

Kannadiparamba online news


ജവഹർലാൽ നെഹറുവിന്റെ കാലഘട്ടം മുതൽ ഇന്ത്യ നേടിയ ശാസ്ത്രപുരോഗതി ഇപ്പോൾ പിന്നോട്ടടിക്കുകയാണെന്ന് പ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞൻ പ്രൊ. ടി.പി.കുഞ്ഞിക്കണ്ണൻ പ്രസ്താവിച്ചു. ഇന്ന് ഇന്ത്യയിലെ ശാസ്ത്ര ഗവേഷണം ബഹിരാകാശം, ആണവം, യുദ്ധോപകരണങ്ങൾ എന്നീ മേഖലകളിൽ മാത്രമായി ചുരുങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ശ്രീകണ്ഠപുരത്തെ സാമൂഹികപ്രവർത്തകനായിരുന്ന കെ.ജി.ഭാസ്കരൻ മാസ്റ്റരുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് സ്മാരകപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുൻ ഡയറ്റ് പ്രിൻസിപ്പാൾ ഒ.എം.ശങ്കരൻ കെ.ജി.ഭാസ്കരൻ മാസ്റ്റരെ അനുസ്മരിച്ച് സംസാരിച്ചു. അനുസ്മരണ സമിതി തയാറാക്കിയ “പ്രഥനതീരങ്ങളിൽ – ശ്രീകണ്ഠപുരത്തിന്റെ കാലം, ദേശം, സമൂഹം, പിന്നെ കെ.ജി.ബി.യുടെ കാല്പാടുകളും ” എന്ന സ്മാരകഗ്രന്ഥത്തിന്റെ പ്രകാശനവും ചടങ്ങിൽ നിർവ്വഹിച്ചു. ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ. കെ വി ഫിലോമിന, ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി മോഹനൻ ഓഫിസേർസ് ക്ലബ് പ്രസിഡണ്ട് പ്രൊഫ.വി ഡി ജോസഫ് എന്നിവർ കെ.ജി.ബി. സ്മാരക പ്രതിഭാപുരസ്കാരങ്ങൾ വിതരണം ചെയ്തു. ചെയർമാൻ കെ.പി.അബ്ദുള്ളക്കുട്ടി ചടങ്ങിൽ അധ്യക്ഷം വഹിച്ചു. ടി എം രാജേന്ദ്രൻ, കെ. ദിവാകരൻ എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!