സ്മൈല്‍ 2024′: മോഡല്‍ പരീക്ഷ ജനുവരി 24 മുതല്‍

Kannadiparamba online news


എസ് എസ് എല്‍ സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ ഉന്നത വിജയം കൈവരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ‘സ്മൈല്‍ 2024’ പദ്ധതിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ഹൈസ്‌കൂളുകളിലെ പ്രധാന അധ്യാപകരുടേയും പിടിഎ പ്രസിഡണ്ടുമാരുടേയും യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. സ്മൈല്‍ മോഡല്‍ പരീക്ഷകള്‍ ജനുവരി 24ന് ആരംഭിക്കും. അതിന് ശേഷം സീരീസ് ടെസ്റ്റുകളും നടത്തും. ഇതിനാവശ്യമായ ചോദ്യ പേപ്പറുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതോടൊപ്പം പി ടി എ യോഗങ്ങള്‍, ഗൃഹ സന്ദര്‍ശനം തുടങ്ങിയവ സ്‌കൂളുകളില്‍ നടത്തണം. ഈ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് പി ടി എ യുടെ നേതൃത്വത്തില്‍ ഒരു കലണ്ടര്‍ തയ്യാറാക്കണമെന്നും യോഗം നിര്‍ദേശിച്ചു.
ഈ വര്‍ഷം ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും സി പ്ലസ് ഗ്രേഡിന് മുകളില്‍ ലഭിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇതിനായി സ്മൈല്‍ പഠന സഹായികള്‍ സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്. പഠനത്തിന് പിന്നിലായ കുട്ടികള്‍ക്കാവശ്യമായ മൊഡ്യൂളുകളും ഈ വര്‍ഷം തയ്യാറാക്കിയിട്ടുണ്ട്.  

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്‌നകുമാരി അധ്യക്ഷത വഹിച്ചു. തലശ്ശേരി ഡയറ്റ് പ്രിന്‍സിപ്പല്‍ വി വി പ്രേമരാജന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ യു പി ശോഭ, അഡ്വ. ടി സരള, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എന്‍ വി ശ്രീജിനി, എം രാഘവന്‍, കെ താഹിറ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ പി അംബിക, എസ് എസ് കെ ജില്ലാ പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ ടി വി അജിത (കണ്ണൂര്‍), ചന്ദ്രിക (തലശ്ശേരി), അനിത (തളിപ്പറമ്പ് ), ഡയറ്റ് ഫാക്കല്‍റ്റി ഡോ. വിനോദ്, ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയരക്ടര്‍ വി പി ജയേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുള്‍ ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുത്തു. മുന്നൊരുക്ക യോഗങ്ങളുടെ ഭാഗമായി ഹയര്‍സെക്കണ്ടറി, വൊക്കേഷന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരുടെ യോഗം 19ന് രാവിലെ 11 ന് നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!