പഴയങ്ങാടി. ബാങ്കിൽ വ്യാജ സ്വർണ്ണം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കൂട്ടു പ്രതിയും പിടിയിൽ .ഫെഡറൽ ബേങ്ക് പഴയങ്ങാടി ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ
ചെറുകുന്ന് പള്ളിക്കര സ്വദേശി കെ.സാജിദിനെ (50യാണ് പഴയങ്ങാടി സ്റ്റേഷൻ ഇൻസ്പെക്ടർ ടി.എൻ. സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
കഴിഞ്ഞ ദിവസം പഴയങ്ങാടിയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ ഇടപാടുകൾക്കായി പ്രതി എത്തി എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ
പോലീസ് സംഘം പിടികൂടുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയായിരുന്ന കടന്നപ്പള്ളി ചന്തപ്പുര സുഹറാസിലെ മുഹമ്മദ് റിഫാസിനെ(36) ദിവസങ്ങൾക്ക് എറണാകുളത്ത് വെച്ച്
പഴയങ്ങാടി എസ് ഐ. രൂപാ മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു ഇയാൾ റിമാൻ്റിൽ കഴിയുകയാണ്.
.ഫെഡറൽ ബാങ്ക് പഴയങ്ങാടി ശാഖയിൽ മുക്കുപണ്ടം പണയംവെച്ച് 13,82,000 രൂപ തട്ടിയെടുത്തുവെന്ന ബാങ്ക് സീനിയർ മാനേജർ വി. ഹരിയുടെ പരാതിയിലാണ് പഴയങ്ങാടി പോലീസ് കേസെടുത്തിരുന്നത്. 2022 ഒക്ടോബർ 20 മുതൽ 2023 ഫെബ്രുവരി ഒന്ന് വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായി മുക്കുപണ്ടം പണയം വെച്ചായിരുന്നു തട്ടിപ്പ്. എട്ട് പ്രാവശ്യമാണ് പണയം വെച്ചത്. 330.6(41.2പവൻ) ഗ്രാം സ്വർണമാണ് പണയം വെച്ചതെന്ന് കണ്ടെത്തിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

