ബസിന് പിറകിൽ സ്വകാര്യ ബസിടിച്ച് 30 ഓളം പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

Kannadiparamba online news

കരുവഞ്ചാൽ ചാണോക്കുണ്ടിൽ ബസ്സിനു പിറകിൽ മറ്റൊരു ബസ്സിടിച്ച് 8 ഓളം പേർക്ക് പരിക്ക്.പരിക്കേറ്റ ഒരു സ്ത്രീയുടെ നില ഗുരുതരം.

വീഡിയോ

തളിപ്പറമ്പ. ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ബസ് നിർത്തി യാത്രക്കാരെ കയറ്റുകയായിരുന്ന ബസിന് പിറകിൽ അമിത വേഗതയിൽ വന്ന സ്വകാര്യ ബസിടിച്ച് മുപ്പതോളം യാത്രക്കാർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. ഇന്ന് രാവിലെ 10.15 ഓടെ ചാണോക്കുണ്ട് പാലത്തിന് സമീപത്തെ ബസ് സ്റ്റോപ്പിലായിരുന്നു അപകടം. സ്റ്റോപ്പിൽനിർത്തിയിട്ടബസിൽ കയറുകയായിരുന്ന യാത്രക്കാരിഗുരുതരമായി പരിക്കേറ്റ കരുവഞ്ചാലിലെ മോളി ജോസഫിനെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആറു പേരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും 23 പേരെ കൊടുവള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.
തളിപ്പറമ്പ -പരപ്പ റൂട്ടിൽ സർവ്വീസ് നടത്തുന്ന സിനാൻ ബസ് സ്റ്റോപ്പിൽ നിന്നും യാത്രക്കാരെ കയറ്റുന്നതിനിടെ പിന്നാലെയെത്തിയ മാനന്തവാടി – വെള്ളിക്കുണ്ട് റൂട്ടിൽ സർവ്വീസ് നടത്തുന്ന എയ്ഞ്ചൽ ബസ് ഇടിച്ചാണ് അപകടം.ഇരു ബസിലെയും യാത്രക്കാർക്കും പരിക്കേറ്റു. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസും സ്ഥലത്തെത്തിയിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!