അഖില കേരള മാരാർ ക്ഷേമ സഭ, കണ്ണാടിപറമ്പ് യൂണിറ്റ് ആത്മീയ- വിനോദ യാത്ര സംഘടിപ്പിച്ചു.

Kannadiparamba online news

അഖില കേരള മാരാർ ക്ഷേമ സഭ, കണ്ണാടിപ്പറമ്പു് യൂണിറ്റ് ആത്മീയ- വിനോദ യാത്ര സംഘടിപ്പിച്ചു.
യൂണിറ്റിലെ മിക്കവാറും മുഴുവൻ കുടുംബാംഗങ്ങളും ഒത്തൊരുമിച്ച് ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന കോഴിക്കോട്ട് ജില്ലയിലെ വിവിധ പ്രസിദ്ധ ക്ഷേത്രങ്ങൾ, ആശ്രമങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു.രാവിലെ 5 മണിക്ക് യു ന്നിറ്റ് പ്രസിഡൻറ് സുധാകര മാരാരുടെ നേതൃത്വത്തിൽ പുറപ്പെട്ട യാത്ര രാത്രി 10 മണിക്ക് അവസാനിപ്പിച്ച് പിരിഞ്ഞു. ക്ഷേമ സഭയുടെ സസ്ഥാന പ്രസിഡൻറടക്കം 23 പേർ യാത്രയിലുടനീളം ആടിയും പാടിയും ആസ്വദിച്ച് നടത്തിയ ഈ യാത്ര ഒരു നല്ല അനുഭവം തന്നേയാണ് എല്ലാവർക്കും പ്രദാനം ചെയ്തത്.ഇനിയും ഇടവിട്ട ഇടവേളകളിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കണമെന്ന് എല്ലാവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!