കാട്ടാമ്പളളിമുതൽ നാറാത്ത് വരെ കൈവരികൾ നിർമ്മിക്കണം; കോൺഗ്രസ്സ്

Kannadiparamba online news

കാട്ടാമ്പളളി മുതൽ നാറാത്ത് വരെ വർഷങ്ങളായി നിരന്തരം വാഹനങ്ങൾ പദ്ധതിക്കുണ്ടിലേക്ക് വീണ് അപകടങ്ങൾ ഉണ്ടാകുന്നത് തടയുന്നതിന് വേണ്ടി കാട്ടാമ്പളളി മുതൽ നാറാത്ത് വരെ റോഡിനിരുവശത്തും ഉറപ്പുള്ള കൈവരികൾ നിർമ്മിക്കണമെന്ന് കോൺഗ്രസ്സ് ചിറക്കൽ ബ്ലോക്ക് കമ്മിറ്റി അംഗം ശ്രീ മനീഷ് കണ്ണോത്ത് അധികൃതരോട് ആവശ്യപ്പെട്ടു. കൈവരികൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനവും സമർപ്പിച്ചു. ചിറക്കൽ നോർത്ത് മണ്ഡലം പ്രസിഡന്റ് കെ .ബാബു, യൂത്ത് കോൺഗ്രസ്സ് അഴീക്കോട്‌ ബ്ലോക്ക്‌ സെക്രട്ടറി വി. പി ഷരീക് തുടങ്ങിയവർ നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!