ശ്രീകണ്ഠപുരം: എം.എൽ.എ.യുടെ 2023 – 24 വർഷത്തെ പ്രത്യേക വികസന നിധിയിൽ നിന്ന് ഇരിക്കൂർ മണ്ഡലത്തിലെ ഏഴ് പദ്ധതികൾക്ക് ഭരണാനുമതിയായി. ഉന്നത്തുംചാൽ-പുറവയൽ റോഡ് കോൺക്രീറ്റ്, മാട്ടറ-ചോയിമല റോഡ് ഓവുചാൽ നിർമാണം, ജനമഠം-എം.ജി. റോഡ്, കോൺക്രീറ്റ്, കക്കുംതടം-ചന്ദനക്കാംപാറ റോഡ് ടാറിങ്, താബോർ സെയ്ന്റ് ജോസഫ് എൽ.പി. സ്കൂൾ ശൗചാലയ നിർമാണം, ദർശന വായനശാലയിലേക്ക് പ്രൊജക്ടർ, രത്നഗിരി സെയ്ന്റ് സെബാസ്റ്റ്യൻ എൽ.പി. സ്കൂളിന് കംപ്യൂട്ടർ എന്നീ പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചതന്ന് സജീവ് ജോസഫ് എം.എൽ.എ. അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

