നാറാത്ത്:
സംസ്ഥാന സർക്കാർ ഫണ്ടുപയോഗിച്ച് ചെറുവാക്കര ഗവ. വെൽഫെയർ എൽപി സ്കൂളിൽ നിർമ്മിക്കുന്ന കെട്ടിട നിർമ്മാണ പ്രവൃത്തി തുടങ്ങി. കെ വി സുമേഷ് എംഎൽഎ നിർമ്മാണ പ്രവൃത്തി ഉദ്‌ഘാടനം ചെയ്തു. നാറാത്ത് പഞ്ചായത്തിലെ ജനങ്ങളുടെ നീണ്ടകാലത്തെ ആവശ്യമായിരുന്നു ചെറുവാക്കര ഗവ. വെൽഫെയർ എൽപി സ്കൂളിൽ പുതിയ കെട്ടിടമെന്നത്. വിദ്യാഭ്യാസ മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയതിന്റെ ഭാഗമായാണ് ഒരു കോടി രൂപ അനുവദിച്ചത്. വേഗതയിൽ തന്നെ പ്രവൃത്തി പൂർത്തിയാക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പി.ഡബ്യൂ.ഡി ബിൽഡിംഗ്സിനാണ് നിർമ്മാണ ചുമതല. ചടങ്ങിൽ നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ അധ്യക്ഷനായി. കെ ശ്യാമള, കാണി ചന്ദ്രൻ, കെ എൻ മുസ്തഫ, വി ഗിരിജ, പി പവിത്രൻ, എൻ അശോകൻ, സി വിനോദ്, പി രാമചന്ദ്രൻ, പി അബ്ദുള്ള, യു പി മുഹമ്മദ് കുഞ്ഞി, വി ശിവദാസ്, കെ ബൈജു എന്നിവർ സംസാരിച്ചു. വി വി ഷാജി സ്വാഗതവും പി അജിത നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

