തെങ്ങിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു

Kannadiparamba online news

പരിയാരം: തേങ്ങ പറിക്കുന്നതിനിടെ തെങ്ങിൽ നിന്ന് വീണ് തൊഴിലാളി മരണപ്പെട്ടു. കുപ്പം പടവിൽ സ്വദേശിയും പരിയാരം ഏമ്പേറ്റ് കാപ്പുങ്കൽ റോഡിൽ താമസിക്കാരനുമായ കെ.സതീശൻ (55) ആണ് മരണപ്പെട്ടത്. ചുടല കള്ള് ഷാപ്പിലെ ചെത്ത് തൊഴിലാളിയായ ഇയാൾ കള്ള് ചെത്തിന് ശേഷം തേങ്ങ പറിക്കുന്ന ജോലി ചെയ്ത് വരുന്നുണ്ട്. പഴയങ്ങാടി മാട്ടൂലിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ പറമ്പിൽ നിന്നും തേങ്ങ പറിക്കുന്നതിനിടെ അബദ്ധത്തിൽ താഴെ വീഴുകയും കിണറിന്റെ ആൾമറയിൽ തല ഇടിക്കുകയുമായിരുന്നു. നാട്ടുകാർ ഉടൻ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പരേതരായ പി.സി. കണ്ണന്റെയും ശാരദയുടെയും മകനാണ്. ഭാര്യ: സജിത (മുക്കുന്ന്)
മക്കൾ : ആദർശ (ആയൂർ വേദ ഡോക്ടർ പാലക്കാട് ) അഭിനന്ദ് .
സഹോദരങ്ങൾ: സത്യൻ, ഗീത, പ്രമീള, സുനന്ദ, രഞ്ജിത്ത് .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!