തീം സോങ്ങ് റിലീസ് ചെയ്തു.

Kannadiparamba online news

ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം എന്ന മുദ്രാവാക്യവുമായി കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി നടത്തുന്ന ദേശരക്ഷാ യാത്രയുടെ തീം സോങ്ങ് റിലീസ് ചെയ്തു.

ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ.അബ്ദുൽ കരീം ചേലേരി കണ്ണൂർ, അഴീക്കോട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് മാരായ പി വി അബ്ദുല്ല മാസ്റ്റർ, ഫാറൂഖ് വട്ടപ്പൊയിൽ എന്നിവർക്ക് കൈമാറിയാണ് തീം സോങ് റിലീസ് ചെയ്തത്.

കണ്ണൂർ ബാഫഖി തങ്ങൾ സൗധത്തിൽ നടന്ന ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിമാരായ എം പി മുഹമ്മദലി, ബി കെ അഹമ്മദ്, അഴീക്കോട് മണ്ഡലം ജനറൽ സെക്രട്ടറി സി.പി. റഷീദ്,ജില്ലാ കമ്മിറ്റി അംഗങ്ങളായ പിസി അഹമ്മദ് കുട്ടി, സി എറമുള്ളാൻ, അമീനുള്ള വാരം, കെ പി അബ്ദുൽ റസാഖ്,എം എസ് എഫ് ജില്ലാ പ്രസിഡണ്ട് നസീർ പുറത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!