നാറാത്ത്: ആലിൻകീഴിലിനു സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് നാലു പേർക്ക് പരിക്കേറ്റു. ഇന്നു രാത്രി 8.30 ഓടെ പുതിയതെരുവിൽ നിന്നും നാറാത്ത് ഭാഗത്തേക്കു പോവുകയായിരുന്ന ഹോണ്ട കാർ ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തെതുടർന്ന് നിയന്ത്രണം വിട്ട കാർ രണ്ടിലധികം തവണ മറിഞെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കാറിൽ ഉണ്ടായിരുന്ന നാലു യുവാക്കൾക്ക് പരിക്കേറ്റു. ഇവരെ നാട്ടുകാരുടെ സഹായത്താൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

