മയ്യിൽ : വിദ്യാർത്ഥിനിയായ യുവതിയെ പിൻതുടർന്ന് നിരന്തരം ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കണ്ണൂർ കക്കാട് സ്വദേശി കെ.എം. മുഹമ്മദ് ജുമയെ(25) യാണ് മയ്യിൽ എസ്.ഐ. പി. പി.അബൂബക്കർ സിദ്ധിഖ് അറസ്റ്റു ചെയ്തത്.
ചേലേരിമുക്കിന് സമീപത്തെ യുവതിയുടെ പരാതിയിലാണ് മയ്യിൽപോലീസ് കേസെടുത്തിരുന്നത്.
ഇക്കഴിഞ്ഞ അഞ്ചാം തീയതി രാവിലെ 9 മണിക്കാണ് കേസിനാസ്പദമായസംഭവം. വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാർത്ഥിനിയെ കൊളച്ചേരി എ.യു.പി.സ്കൂളിന് സമീപം വെച്ച് പിൻതുടർന്നെത്തിയ യുവാവ് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയുംസ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറുകയും ചെയ്തുവെന്നാണ് പരാതി. കേസെടുത്ത പോലീസ് അന്വേഷണത്തിനിടെ കണ്ണൂരിലെത്തി യുവാവിനെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

