പെയിൻ&പാലിയേറ്റീവ് ദിനത്തിൽ കിടപ്പ് രോഗികൾക്ക് ആശ്വാസമായി ജിസിസി കെഎംസിസി

Kannadiparamba online news

ഇരിക്കൂർ:

പെയിൻ&പാലിയേറ്റീവ് ദിനത്തിൽ കിടപ്പ് രോഗികൾക്ക് ആശ്വാസമായി ജിസിസി കെഎംസിസി

ജിസിസി കെഎംസിസി, ഇരിക്കൂർ
അലിവ്(ഇ. അഹമ്മദ് സാഹിബ് സ്മാരക സാന്ത്വന പദ്ധതി) യുടെ ഭാഗമായി
ജനുവരി 15 പെയിൻ& പാലിയേറ്റീവ് ദിനത്തിൽ
ജിസിസി കെഎംസിസി, ഇരിക്കൂർ-ഇരിക്കൂർ ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് കൊണ്ട് ഇരിക്കൂർ പഞ്ചായത്തിലെ കിടപ്പ് രോഗികൾക്ക് പുതപ്പ് വിതരണം ചെയ്തു.

ടി.സി.ഇബ്രാഹിം സാഹിബ്‌ സ്മാരക ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് മുസ്‌ലിം ലീഗ്, ജിസിസി കെഎംസിസി നേതാക്കൾ ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരുടെ സാന്നിധദ്ധ്യത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ടി.പി.ഫാത്തിമക്ക് കൈമാറി.

എം.ഉമ്മർ സാഹിബ്‌, യു.പി.അബ്ദുറഹ്മാൻ, ഹനീഫ.എം.പി, എൻ.ശിഹാബുദ്ധീൻ, കെ.മുഹമ്മദ്‌ അഷ്‌റഫ്‌ ഹാജി, കെ.കെ.കുഞ്ഞിമായൻ മാസ്റ്റർ,ഹാരിസ്.എൻ.വി, അഷ്‌റഫ്.എം.പി, ശിഹാബുദ്ധീൻ പള്ളിപ്പാത്ത്, സിദ്ധീഖ്.എം.പി, മുജീബ്. ടി.പി, പഞ്ചായത്ത് മെമ്പർമാരായ സുലൈഖ ടീച്ചർ, എൻ.കെ.കെ.മുഫീദ, നസിയത്ത് ടീച്ചർ,ബി. പി. നളീഫ, കെ.കവിത, എൻ.വി.മിഥുൻ എന്നിവർ പങ്കെടുത്തു…

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!