- എച്ച്.ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകിട്ട് 4 വരെ മയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ കുറുവോട്ടുമൂല, കുറ്റ്യാട്ടൂർ അമ്പലം, കുറ്റ്യാട്ടൂർ വില്ലേജ് ഓഫീസ്, ഞാലിവട്ടം (പള്ളിമുക്ക്), ചെക്കിക്കാട് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
- എൽ.ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 3 മണി വരെ കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ കയ്യങ്കോട് ട്രാൻസ്ഫോർമർ പരിധിയിലും, രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ പാമ്പുരുത്തി റോഡ് ട്രാൻസ്ഫോർമർ പരിധിയിലും, രാവിലെ 9 മുതൽ ഉച്ചക്ക് 12 മണി വരെ കായച്ചിറ, തങ്ങൾ റോഡ്, പടപ്പ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
- ചാലോട് ഇലക്ട്രിക്കൽ സെക്ഷനിൽ ട്രാൻസ്ഫോർമർ റീ പെയിന്റിംഗ് വർക്ക് നടക്കുന്നതിനാൽ ഇന്ന് 8.30 മുതൽ 10 മണി വരെ കൂടാളി പി എച്ച് സി ട്രാൻസ്ഫോർമർ പരിധിയിലും, 10 മണി മുതൽ 11.30 വരെ കൂടാളി പോസ്റ്റ് ഓഫീസ് ട്രാൻസ്ഫോമർ പരിധിയിലും, 11.30 മുതൽ 1 മണി വരെ കണ്ണൻ കുന്ന് ട്രാൻസ്ഫോർമർ പരിധിയിലും, 1 മണി മുതൽ 2.30 വരെ കനാൽ പാലം ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.
- എൽ.ടി ലൈനിൽ സ്പേസർ ഘടിപ്പിക്കുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8.30 മുതൽ ഉച്ചക്ക് 1.30 വരെ ആയിപ്പുഴ മരമിൽ ട്രാൻസ്ഫോർമർ പരിധിയിലും, 1.30 മുതൽ വൈകിട്ട് 4.30 മണി വരെ ആയിപ്പുഴ ജംഗ്ഷൻ ട്രാൻസ്ഫോർമർ പരിധിയിലും ഭാഗികമായി വൈദ്യുതി മുടങ്ങും.
- എച്ച്.ടി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്ന ജോലി ഉള്ളതിനാൽ ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ചോലപാലം ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
- ലൈനിൽ സ്പേസർ ഘടിപ്പിക്കുന്ന ജോലി ഉളളതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ കൊങ്ങണാം കോട് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

