എസ്.കെ.എസ്.എസ്.എഫ് നിടുവാട്ട് ശാഖയുടെ ആഭിമുഖ്യത്തിൽ ‘ഇൻസ്പെയർ’ ആക്ടിവേഷൻ ക്യാംപ് സംഘടിപ്പിച്ചു

Kannadiparamba online news

കണ്ണാടിപ്പറമ്പ്: എസ്.കെ.എസ്.എസ്.എഫ് നിടുവാട്ട് ശാഖയുടെ ആഭിമുഖ്യത്തിൽ ‘ഇൻസ്പെയർ’ എന്ന പേരിൽ ആക്ടിവേഷൻ ക്യാംപ് സംഘടിപ്പിച്ചു. കണ്ണാടിപ്പറമ്പ് പള്ളേരി വയൽ പരിസരത്തു വെച്ച് ഇന്നലെ വൈകീട്ട് 7 മണിക്ക് നടന്ന പരിപാടി മൂന്ന് സെഷനുകളായാണ് നടന്നത്. ആദ്യ സെഷനിൽ എസ്.കെ.എസ്.എസ്.എഫ് നിടുവാട്ട് ശാഖാ ജന. സെക്രട്ടറി അബ്ഷർ പി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ ബുജൈറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി എസ്.വൈ.എസ് പ്രസിഡന്റ് കെ.പി ഷാഫി ഉദ്ഘാടനം ചെയ്തു.

സി.വി ഇൻഷാദ് മൗലവി പള്ളേരി ആമുഖ പ്രഭാഷണം നടത്തി. ഫിറോസ് മൗലവി, മുനീബ് പി, സുബൈർ കെ.സി എന്നിവർ പരിപാടിക്ക് ആശംസയർപ്പിച്ചു സംസാരിച്ചു. ഉപഹാര സമർപ്പണം മുനവ്വിർ സി.പിക്ക് നൽകി സി.വി സാജിർ പള്ളേരി ഉദ്ഘാടനം ചെയ്തു. ‘മുസാഅദ’ എന്ന പേരിൽ ഫണ്ട് സമാഹാരണ ക്യാംപയിനിന്റെ ഉദ്ഘാടനവും പരിപാടിയിൽ വെച്ചു നടന്നു. ഇതിന്റെ ഭാഗമായുള്ള പോസ്റ്റർ പ്രകാശനം ഹാരിസ് ബി നിർവ്വഹിച്ചു. ‘ഇൻസ്പെയർ’ എന്ന പേരിൽ നടന്ന രണ്ടാമത്തെ സെഷനിൽ വൈസ് പ്രസിഡന്റ് നഫാദ് സി.എച്ച് ആമുഖ ഭാഷണം നടത്തി. ട്രഷറർ മുഹമ്മദ് അൽത്താഫ് കെ അധ്യക്ഷനായി. ജില്ലാ ജന. സെക്രട്ടറി നാസർ ഫൈസി പാവന്നൂർ ക്ലാസ്സ് അവതരണം നടത്തി. അവസാന സെഷനായ ‘ആസ്വാദന’ത്തിൽ മുഹമ്മദ് കെ.സി ആമുഖ ഭാഷണവും വർക്കിങ് സെക്രട്ടറി സൽമാനുൽ ഫാരിസ് അധ്യക്ഷ പ്രസംഗവും നടത്തി. വൈസ് പ്രസിഡന്റ് കെ.ടി സുലൈം ഹുദവി, സുഫീൽ ആറാംപീടിക എന്നിവർ നേതൃത്വം നൽകി. റമീസ് കണ്ണാടിപ്പറമ്പ് നന്ദി പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!