കണ്ണാടിപ്പറമ്പ്: കേരള സർക്കാരിന്റെ സമഗ്ര കാർഷിക വികസന പദ്ധതിയുടെ ഭാഗമായി പുലീപ്പി ഹിന്ദു എൽ.പി.സ്കൂളിൽ മുല്ലക്കൊടി സഹകരണ ബേങ്കിന്റെ സഹകരണത്തോടെ കുട്ടികൾക്കൊരു പച്ചക്കറിത്തോട്ടം – ഉർവരം – 23 ന്റെ ഉദ്ഘാടനം നാറാത്ത് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി.പി. മിഹ്റാബി നിർവ്വഹിച്ചു. ബേങ്ക് ഡയരക്ടർ ശ്രീ. പാളത്ത് നാരായണൻ അധ്യക്ഷത വഹിച്ചു. പി.ടി. എ പ്രസിഡണ്ട് ശ്രീമതി. സനില ബിജു, ബേങ്ക് മാനേജർ ശ്രീ.സി. രജുകുമാർ എന്നിവർ ആശംസ അർപ്പിച്ചു. പ്രധാനാധ്യാപകൻ ശ്രീ.പി. മനോജ് കുമാർ സ്വാഗതവും ശ്രീ.സി.ഒ. അമൽരാജ് നന്ദിയും പറഞ്ഞു.
പുലീപ്പി ഹിന്ദു എൽ.പി.സ്കൂളിൽ കുട്ടികൾക്കൊരു പച്ചക്കറിത്തോട്ടം – ഉർവരം – 23 ഉദ്ഘാടനം ചെയ്തു
