മയ്യില്‍: മയ്യില്‍ പഞ്ചായത്ത് വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.വി.അജിത അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പഞ്ചായത്തിന്റെ പൗരാവകാശ രേഖ ദജില്ലാ പഞ്ചായത്തംഗം എന്‍.വി. ശ്രീജിനിക്ക് നല്കി പ്രകാശനം ചെയ്തു. പദ്ധതി അവലോകനം എ.ടി രാമചന്ദ്രന് അവതരിപ്പിച്ചു. വി.ഒ. പ്രഭാകരന് വികസന പരിപ്രേക്ഷ്യം അവതരിപ്പിച്ചു. വി.വി. അനിത, രവി നമ്പ്രം, രവി മാണിക്കോത്ത്, കൃഷി ഓഫീസര്‍ എസ്. പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

